16-7-11 ശനി..
വൈകുന്നേരം 5 മണിക്ക് ഒരു യാത്ര.. "മിനി ഊട്ടി" എന്നറിയപ്പെടുന്ന കൊച്ചുസ്ഥലം കാണാന്‍.. നല്ല മഴ.. മലപ്പുറം ടൌണിനു അടുത്തുള്ള പൂക്കോട്ടൂരിനും അറവങ്കരക്കും ഇടയിലുള്ള അരിമ്പ്ര റോഡിലൂടെ ചെറിയ കയറ്റം കയറി ഏകദേശം 4 കി.മീ. തെങ്ങിന് തോപ്പിലൂടെയും നാടന്‍ തോട്ടങ്ങളുടെയും ഇടയിലൂടെ യാത്ര ചെയ്താല്‍ ഇവിടെയെത്താം.. അരിമ്പ്ര റോഡില്‍ നിന്ന് ഇടത്തോട്ട് വീതി കുറഞ്ഞ ഒരു diversion road ലേക്ക് തിരിഞ്ഞു പോകണം.. കുറച്ചു കഴിഞ്ഞാല്‍ റോഡ് നിരപ്പായതാണ്.. റോഡിന്റെ സൈഡില്‍ മൂന്നു view points മാത്രം.. പക്ഷെ മഴയില്‍ അത് കാണുന്നതും അല്ലാതെ കാണുന്നതും ഭയങ്കര വ്യത്യാസമുണ്ട്.. ഇതോടൊപ്പം ചേര്‍ത്ത ഫോട്ടോകള്‍ അത് സാക്ഷ്യപ്പെടുത്തും.. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ എടുത്ത ഫോട്ടോയാണിത്..ഫൈറോസിന്റെ പേരുള്ള ഫോട്ടോകള്‍ മഴയത്ത് എടുത്തതും.. എന്റെ പേരിലുള്ളത് മഴയില്ലാത്തപ്പോള്‍ എടുത്തതും.. ഒരേ സ്ഥലത്തിന്റെ രണ്ട് കാഴ്ചകള്‍ ഫോട്ടോയില്‍ കാണാം.. കാഴ്ചകളെ പോലെ നേരിട്ടുണ്ടാകുന്ന അനുഭവവും തികച്ചും വ്യത്യസ്തമാണ്..
സാധാരണ ഇവിടെ (മഴയില്ലാതപ്പോള്‍) കുറെ ആളുകള്‍ ഉണ്ടാകാറുണ്ട്.. എന്നാല്‍ ഈ ദിവസം ഞങ്ങള്‍ മാത്രം..
"മിനി ഊട്ടി" യുടെ കോടയില്‍ മുങ്ങിയ കാഴ്ച അതിസുന്ദരം.. പെട്ടെന്ന് കോട മാറുകയും നമ്മെ മുട്ടിയുരുമ്മി കുളിരണിയിച്ചു കോടമഞ്ഞ് മുകളിലേക്ക് ഒഴുകുന്നതും അപൂര്‍വ്വ അനുഭവമാണ്.. മഴയില്‍ കുട ചൂടി കോടയിലൂടെ റോഡിലൂടെ കാഴ്ച കണ്ടു നടന്നു.. കോട വരുന്നതും മായുന്നതും വളരെ പെട്ടെന്നാവും.. (ഇച്ചുവിന്റെ രണ്ട് ഫോട്ടോകളില്‍ അത് വ്യക്തമാകും).. ഒരു വശം നല്ല താഴ്ച.. മറുവശം നല്ല ഉയരം.. വാഹനം റോഡരുകില്‍ നിര്‍ത്തിയിടണം.. ഇത് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളായതിനാല്‍ രൂപമാറ്റം ഏതു സമയത്തും വരാം.. ദൂരെ മലകള്‍. താഴ്വാരം.. വെറുതെ പടര്‍ന്ന പാഴ്ചെടികള്‍.. എല്ലാം ചേര്‍ന്ന് സുന്ദരമായ ദൃശ്യം കാണാം.. അടുത്ത സ്പോട്ടിലേക്ക് എത്തുമ്പോള്‍ ഒന്നിച്ചു മൂടിയതിനാല്‍ കാഴ്ച പൂര്‍ണ്ണമായില്ല.. എന്നാലും മഴയാത്രയുടെ അപൂര്‍വ്വ സൌന്ദര്യം, ചിലപ്പോള്‍ വന്യ സൌന്ദര്യം വളരെ നന്നായി ആസ്വദിക്കാനായി.. വയനാട് യാത്രയുടെ അത്രയില്ലെങ്കിലും അതിനെ supplement ചെയ്യാന്‍ ഈ യാത്ര ധാരാളമാണ്..

3 comments:
കാഴ്ചകള്‍ നന്നായിരിക്കുന്നു.....
Krishnakumar513...
വളരെ നന്ദി സുഹൃത്തേ.. മറ്റു പോസ്റ്റുകള്‍ കൂടി കാണുക..
Cant see the photographs :(
Post a Comment