Saturday, May 21, 2011

കരിയാത്തന്പാറയും കക്കയവും (Kariyathanpara & Kakkayam)

ആലപ്പുഴ യാത്ര കഴിഞ്ഞു മെയ് 8 നാണ് തിരിച്ചെത്തിയത്..വീണ്ടും ഒരു യാത്ര..!!!
അതെ.. മേയ് 14 നു.. മഞ്ചേരി-അരീക്കോട്-മുക്കം-ഓമശ്ശേരി വഴി ഒന്നര മണിക്കൂര്‍ യാത്ര.. കൊടുവള്ളിയില്‍ ബഷീര്‍ എന്ന സുഹൃത്തിന്റെ വീട്ടില്‍..

ബഷീറിന്റെയും കുടുംബത്തിന്റെയും കൂടെ ഉച്ചക്കു കരിയാത്തന്‍പാറ ലക്ഷ്യമാക്കി തിരിച്ചു. ബഷീറിന്റെ സുഹൃത്ത് സാഹില്‍ അരീക്കോടും കൂട്ടത്തില്‍.. സാഹില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ ആണ്.. കൂടാതെ ഈ സ്ഥലങ്ങളെക്കുറിച്ചെല്ലാം നല്ല അവഗാഹവും ഉണ്ട്.. അതുകൊണ്ടു ഏതെല്ലാം സ്പോട്ടുകളിലാണ് വണ്ടി നിര്‍ത്തേണ്ടതെന്നു സാഹിലിനറിയാമായിരുന്നു.. യാത്രയില്‍ അത്തരമൊരാള്‍ കൂടെയുള്ളത് വലിയ ആശ്വാസമാണ്.. ഫൈറോസിന്റെ ക്യാമറക്കും വിശ്രമമുണ്ടായിരുന്നില്ല.





വിവിധ വഴിയോരക്കാഴ്ചകളും റിസര്‍വോയറിന്റെ വിദൂര കാഴ്ചകളും കണ്ടുകൊണ്ട് അര മണിക്കൂര്‍ യാത്ര.. ഒരു മല കയറുകയും മറുവശത്തേക്കു ഇറങ്ങുകയും ചെയ്ത് പെരുവണ്ണമുഴി റിസര്‍വോയറിന്റെ മേല്‍ഭാഗമായ കരിയാത്തന്‍പാറയിലെത്തി.. മലകളും പുഴയും താഴ്വാരവും പുല്‍മേടും കൊച്ചുകൊച്ചു ഉരുളന്‍ പാറകളും..പിന്നെ ഒരു ചങ്ങാടവും.. ആകെ ഒന്നു ഉരുണ്ടു മറിയാന്‍ തോന്നുന്ന പ്രകൃതിദൃശ്യങ്ങള്‍.. വയലാര്‍ രാമവര്‍മ്മയായിരുന്നെങ്കില്‍ ഇവയെല്ലാം ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍ എന്നു വീണ്ടും പാടുമായിരുന്നു.. ഏതു പാടാത്തവനും പാടിപ്പോകും.. ആദ്യമായി കാണുന്ന ഞങ്ങള്‍ക്കു അതിസുന്ദരകഴ്ചയുടെ വാതായനങ്ങള്‍ തുറന്നു തന്നതുപോലെയായിരുന്നു.. എന്നാല്‍ ഇതിനേക്കാള്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതും വ്യത്യസ്ത തലങ്ങളിലും ഈ പ്രദേശം പല തവണ വീക്ഷിച്ച ബഷീറും സാഹിലും പറഞ്ഞത് കുറച്ചു കൂടി വെള്ളം നിറഞ്ഞു നില്‍ക്കുമ്പോഴാണ് കൂടുതല്‍ സൌന്ദര്യമെന്നാണ്.. എന്നാല്‍ ഈ കാഴ്ച തന്നെ ഞങ്ങളുടെ യാത്ര സഫലമാക്കി.. ആഴമില്ലാത്ത വെള്ളത്തില്‍ വഴുക്കലുള്ള ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ തെന്നി നടന്നു‍.. കുട്ടികള്‍ക്കു അവിടെ നിന്നു കയറാന്‍ മടിയായിരുന്നു.. പ്രത്യേകിച്ചും ബഷീറിന്റെ കുഞ്ഞുമോള്‍ക്ക്(ഫെമി).. ഒന്നര മണിക്കൂറിലധികം അവിടെ ചെലവഴിച്ചിട്ടും സമയം പോയതറിഞ്ഞില്ല..




 

അവിടെ നിന്നു അടുത്ത ലക്ഷ്യത്തിലേക്ക്.. കക്കയം ഡാം.. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം..ഡാമിലേക്കുള്ള വഴി മറ്റൊരു മലകയറ്റമാണ്.. പക്ഷേ ഹെയര്‍ പിന്‍ വളവുകള്‍ സാധാരണ ചുരങ്ങള്‍ക്കുള്ളതു പോലെ ഇല്ല.. ആകെ രണ്ടെണ്ണം.. എന്നാലും മല കയറുന്നത് നമുക്ക് അനുഭവവേദ്യമാകും.. ചെവി അടഞ്ഞു പോകുന്നതിലൂടെ സമുദ്രനിരപ്പില്‍ നിന്നു പൊങ്ങുന്നത് മനസ്സിലാകും.. പച്ചപ്പുതപ്പുകൊണ്ടു പുതച്ചു ഭൂമിയുടെ ഒരു തുണ്ടു പോലും കാണാതെ നിറഞ്ഞു നില്‍ക്കുന്ന ചെടികള്‍.. 


ഈ കടുത്ത വേനലിലും ഒരു ഇല പോലും അവിടെ ഉണങ്ങിക്കണ്ടില്ല.. അവിടേക്കു പോകുന്ന വഴിയിലും ചില view points ഉണ്ട്..



അവിടെയെല്ലാം നിര്‍ത്തി കാഴ്ചകള്‍ ഒപ്പിയെടുത്തു.. അതിലേറെ അപ്പൂപ്പന്‍ താടി പോലെ പറക്കാന്‍ തോന്നുന്ന താഴ്ച ഒരു ഉള്വിളിയുണ്ടാക്കും.. ഇടതുഭാഗം കൊക്ക.. വലതുഭാഗം മലനിരകള്‍.. മലകളാല്‍ സംരക്ഷിക്കപ്പെട്ട പെരുവണ്ണാമുഴി ഡാമിന്റെ റിസര്‍വോയറിന്റെ വളരെ ഭംഗിയുള്ള വിദൂരദൃശ്യം.. കരിയാത്തന്‍പാറ കാഴ്ചകളെ പിന്തള്ളിപ്പോയ മനോഹരദൃശ്യങ്ങള്‍.. അനിര്‍വചനീയം.. വാക്കുകള്‍ക്കതീതം.. 



എന്തായാലും മലയാളത്തില്‍ ഇത്തരം അനുഭവങ്ങള്‍ക്കും കാഴ്ചകള്‍ക്കും പുതിയ പദങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.. കക്കയം ഡാമില്‍ നിന്നുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സമീപദൃശ്യവും വിദൂര ദൃശ്യവും കാണാം.. (ഊട്ടി ഗ്ലെന്മോര്‍ഗനെ അനുസ്മരിപ്പിക്കുന്ന ദൃശ്യം). അസ്തമയത്തിന്റെ ഒരു അപൂര്‍വ്വ കാഴ്ച അവിടെ നിന്നു ലഭിച്ചു. സൂര്യന്റെ പ്രതിബിംബം അങ്ങുദൂരെ എത്രയോ അകലെയുള്ള റിസര്‍വോയറില്‍ പ്രതിഫലിക്കുന്നതു നല്ലൊരു അനുഭവമേകി.. സാഹിലിന്റെ ക്യാമറ ആ ദൃശ്യം പകര്‍ത്തിയിരിക്കും.. 7 മണിക്കും അവിടെ ഇരുള്‍ പരന്നിരുന്നില്ല.. ആറു മണിക്കു ശേഷം കക്കയം ഡാമിനകത്തേക്കു പ്രവേശനമില്ലാത്തതിനാലും ഡാമുകള്‍ മുന്‍പു കണ്ടതിനാലും അതൊഴിവാക്കി.. മടങ്ങുമ്പോള്‍ മനസ്സു നിറയുക മാത്രമല്ല over-flow അവസ്ഥയിലായിരുന്നു.. ബഷീറിനും കുടുംബത്തിനും പ്രത്യേകം നന്ദി.. സാഹിലിനും.. (കുറച്ചു ഫോട്ടോകള്‍ ഇതോടൊപ്പം)






ഒരു കായല്‍ യാത്ര.. A jouney through Alleppey..

2011 മെയ് 7 പകല്‍ 11 മണി..
ചെന്നൈ-ആലപ്പുഴ എക്സ്പ്രസില്‍ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍..
ഞാനും ഫൈറോസും മക്കളും ഞങ്ങളുടെ സുഹൃത്തുക്കളായ മറ്റൊരു കുടുംബവും..
ഇടയ്ക്ക് ചെറിയ തിരുവനന്തപുരം യാത്രകള്‍ (ഫൈറോസും മക്കളും എന്റെ കൂടെ നില്‍ക്കാന്‍ വരുന്നത്) അല്ലാതെയുള്ള ഈ വര്‍ഷത്തെ ആദ്യ ടൂര്‍ ആയിരുന്നു ഇത്.. വളരെ കാലമായുള്ള ഒരു സ്വപ്നമായിരുന്നു ഹൌസ് ബോട്ടില്‍ ഒരു കായല്‍ യാത്ര..
റെയില്‍വെ സ്റ്റേഷനില്‍ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ വണ്ടി ഞങ്ങളെ എടുക്കാന്‍ വന്നിരുന്നു.. 10 മിനുട്ട് യാത്ര.. പിന്നീട് ഒരു മോട്ടോര്‍ ബോട്ടിലൂടെ കനാല്‍ വഴി വിശാലമായ കായലിലേയ്ക്ക്.. പുന്നമടക്കായല്‍...


അതിനോട് തൊട്ടുരുമ്മി ലേക്ക് പാലസ് റിസോര്‍ട്ട്.. അതു കാണുമ്പോള്‍ തന്നെ മനസ്സ് പകുതി നിറഞ്ഞു.. ബോട്ടില്‍ നിന്നിറങ്ങി 10 മീറ്റര്‍ നടന്നാല്‍ റിസപ്ഷന്‍ & റെസ്റ്റൊറന്റ്.. കയറിച്ചെല്ലുമ്പോള്‍ ഒരു വെല്‍കം ഡ്രിങ്ക്.. അവിടെ നിന്നു അവരുടെ കോമ്പൌണ്ട് കാണാന്‍ ഒരു ഇലക്ട്രിക് കാറില്‍.. ഒന്നു ചുറ്റിക്കറങ്ങി വന്നു റൂമിലേക്ക്.. ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച തന്നെ അപാരമാണ്.. ഇതെല്ലാം നമ്മുടെ കേരളം തന്നെയാണല്ലോയെന്നു അത്ഭുതപ്പെടും..


നല്ല ഫ്രഷ് മീന്‍ പൊരിച്ചതും മീന്‍ കറിയും കൂട്ടിയുള്ള ഉച്ചഭക്ഷണം വല്ലാതെയങ്ങിഷ്ടപ്പെട്ടു.. 3 മണിക്ക് ഞങ്ങള്‍ക്കു മാത്രമയി ഒരു ഹൌസ് ബോട്ട്.. രണ്ടു ബെഡ് റൂം, ഒരു സിറ്റിംഗ് ഹാള്‍, കിച്ചണ്‍, മുകള്‍ത്തട്ടില്‍ ഒരു സിറ്റിംഗ് റൂം.. ഇത്രയും സൌകര്യങ്ങള്‍.. പുന്നമടക്കായലില്‍ നിന്നു മൂന്നു മണിക്കു തുടങ്ങിയ യാത്ര വിശാലമായ കായല്‍പ്പരപ്പിലൂടെ.. 20 മിനുട്ട് യാത്രക്കു ശേഷം മറ്റൊരു വലിയ കായലിലേക്കു കടന്നു.. പമ്പയാര്‍.. പഴയ മലയാളപ്പാട്ടുകളില്‍ ചിലത് ഓര്‍മ്മ വന്നു.. അകത്തോട്ടു പോകുന്തോറും വീതി കൂടിക്കൂടി വരുന്നുണ്ടായിരുന്നു.. വെള്ളത്തിന്റെ ഇളക്കവും ഓളവും കൂടുന്നുണ്ടായിരുന്നു.. വീണ്ടും മുന്നോട്ട്.. ചില ഭാഗങ്ങളില്‍ വെള്ളം കലങ്ങിയിരുന്നു.. പമ്പയാറില്‍ നിന്നു വേമ്പനാട്ടു കായലിലേക്ക്.. 


കുട്ടനാടന്‍ കൃഷിയിടങ്ങളുടെ ഓരത്തുകൂടിയാണ് യാത്ര.. നല്ല സുന്ദരമായ പ്രകൃതിയുടെ കാഴ്ചകളെ വീക്ഷിക്കുകയും, ക്യാമറയില്‍ ഫൈറോസ് പകര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്കു മുകളില്‍ കയറി കാഴ്ചകളുടെ വ്യത്യസ്ത കോണിലുള്ള ദൃശ്യമനോഹാരിത നുകരും.. സാധാരണ ജലയാത്രയില്‍ പേടിയുണ്ടാകുന്നവര്‍ക്കു പോലും ഈ യാത്ര ഭയമുണ്ടാക്കില്ലയെന്നു മാത്രമല്ല, നന്നായി ആസ്വദിക്കുകയും ചെയ്യുമെന്നു ഞങ്ങളുടെ കൂട്ടത്തിലുള്ള അനുഭവസ്ഥര്‍ പറഞ്ഞു.. ബോട്ടിന്റെ ഗതിക്കനുസരിച്ച് സൂര്യന്‍ വ്യത്യസ്ത ദിശകളില്‍ മാറി മാറി വരുന്നുണ്ടായിരുന്നു.. സുന്ദരമായ അസ്തമയവും കാണാനായി.. അതിന്റെ നല്ലൊരു ദൃശ്യം ഫൈറോസ് അവളുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ചായയും സ്നാക്ക്സും ബോട്ടില്‍ സപ്ലൈ ചെയ്തു. രണ്ടു ക്രൂസ്, ഒരു കുക്ക് എന്നിവര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.. ടിഷ്യൂ പേപ്പറുകള്‍ ഇച്ചുവിന്റെ കരവിരുതില്‍ കടലാസ് വഞ്ചികളായി കായലില്‍ ഒഴുകി.. 6.15നു ഞങ്ങള്‍ റിസോര്‍ട്ടില്‍ തിരിച്ചെത്തി..


ഹൌസ് ബോട്ടിലെ ആദ്യ യാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവവുമായി കോമ്പൌണ്ടില്‍ കറങ്ങി.. അവിടത്തെ പൂളില്‍ ചില ടൂറിസ്റ്റുകള്‍ ചൂണ്ടയിടുന്നുണ്ടായിരുന്നു.. മീന്‍ കിട്ടുന്നുമുണ്ടായിരുന്നു.. ചില കോട്ടേജുകള്‍ ആ പൂളിലായിട്ടാണ് നിലകൊള്ളുന്നത്.. എന്തായാലും വളരെ ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരിടം.. ഭക്ഷണവും സൂപ്പര്‍.. സാധാരണ ടൂറുകളില്‍ ചിക്കണ്‍ ആയിരിക്കും പ്രധാന ഇനം.. എന്നാല്‍ ഇവിടെ മീനായിരുന്നു മുഖ്യ ഇനം.. രാത്രി വരാന്തയില്‍ ഇരുന്നാല്‍ കായലിന്റെ നേര്‍ത്ത ഇരമ്പലും സുഖകരമായ കാറ്റും.. അനിര്‍വചനീയമായ സവിശേഷമായ ഒരു മൂഡ് സൃഷ്ടിക്കപ്പെടും.. നിലാവു കൂടിയുണ്ടായിരുന്നെങ്കില്‍ ഒരു പ്രത്യേക ഭ്രാന്താകുമന്നാണ് ഫൈറോസ് പറയുന്നത്.. സുഖകരമയ ഉറക്കം..

മെയ് 8..
കാലത്തു സൂര്യനുണരുന്നതിനു മുന്‍പേ ഉണരണമെന്നു ഓരോരുത്തരും ഉറങ്ങുന്നതിനു മുന്‍പേ തീരുമാനിച്ചിരുന്നെങ്കിലും ഉണരാന്‍ വൈകി.. കാലത്തു സൂര്യന്റെ വെളിച്ചം കായലിനെ കൂടുതല്‍ സുന്ദരമാക്കി.. ഫൈറോസ് അപ്പോഴും ക്യാമറയുമായി നടക്കുകയായിരുന്നു.. 52 ഏക്കറിനടുത്ത് സ്ഥലമുണ്ടെന്നാണ് അതിന്റെ മാനാജര്‍ പറഞ്ഞത്.. അതിനകത്തെ പൂളില്‍ പെഢല്‍ ബോട്ടില്‍ ഒരു കറക്കം.. പിന്നെ എവിടേയും പോയില്ല.. ബോട്ടിലെ ജീവനക്കാര്‍ കായലില്‍ നിന്നു ഒരു കൊഞ്ചിനെ പിടിച്ചു ഇച്ചുവിനു നല്‍കി..കോമ്പൌണ്ടിലെ ചെടികളും പൂക്കളും കണ്ടു നടന്നു.. പ്രാതല്‍ ബുഫേയായിരുന്നു.. അതിനെ പാചകം ചെയ്യാന്‍ നിന്നാല്‍ ഞങ്ങളുടെ ട്രെയിന്‍ കിട്ടില്ലെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.. ഉച്ചഭക്ഷണത്തിനു ശേഷം വിടവാങ്ങി.. വീണ്ടും ബോട്ടില്‍.. കനാലിലൂടെ റോഡിനടുത്തേക്ക്.. അവിടെ നിന്നു റെയില്‍വേ സ്റ്റേഷന്‍..

തികച്ചും മനസ്സു നിറഞ്ഞ ഒരു പുതിയ യാത്രാനുഭവവുമായി വീട്ടിലേക്ക്...







Thursday, November 11, 2010

ഗ്ലെന്‍മോര്‍ഗന്‍...

ഊട്ടി യാത്രയില്‍ ബെന്നിയും കുടുംബവുമായിരുന്നു ഞങ്ങളോടൊപ്പം..

ഊട്ടിയില്‍ നിന്നു മടങ്ങിവരുമ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ വലത്തോട്ടു തിരിഞ്ഞുപോകുന്ന ഒരു ഡൈവേര്‍ഷന്‍ റോഡ് കാണാം.. പൈക്കാറ ഡാം സൈറ്റ് കഴിഞ്ഞ് വീണ്ടും മുന്നോട്ടു പോകുമ്പോള്‍ 'ഗ്ലെന്‍മോര്‍ഗന്‍ 9.5 കി.മീ' എന്ന സൈന്‍ ബോര്‍ഡ് വലതു ഭാഗത്തു കാണാം.. ആ വഴി പൊതുവില്‍ വിജനമാണ്.. വീടുകള്‍, ഷോപ്പുകള്‍ എന്നിവ കാണില്ല.. ആളുകളെ വിരളമായി കാണാം.. വരണ്ടുണങ്ങിയ കാട്..

പെട്ടെന്നു ഒരു കൂട്ടം "കാട്ടുപോത്തുകള്‍".. വണ്ടിയൊന്നു സ്ലോ ആയി.. അടുത്തെത്തിയപ്പോള്‍ എല്ലാം നാട്ടുപോത്തുകളായിരുന്നു.. വഴിയെക്കുറിച്ചു യാതൊരു ധാരണയും ഇല്ലാതിരുന്നതിനാല്‍ മനുഷ്യവാസ സാധ്യതയുള്ള ഒരു കവാടം കണ്ടപ്പോള്‍ ഇറങ്ങിച്ചെന്നു നോക്കി.. അതൊരു ആശ്രമമായിരുന്നു.. അവിടെ ജോലി ചെയ്യുന്നവരോടു ചോദിച്ചപ്പോള്‍ കുറച്ചു കൂടി പോയാല്‍ ഡാം സൈറ്റില്‍ എത്തുമെന്നു പറഞ്ഞു.. അത്ര വലിയ കാര്യമൊന്നുമില്ലാത്ത ഏതോ ഒരിടം എന്ന മട്ടിലാണ് അവര്‍ പറഞ്ഞത്.. അതുകൊണ്ടു രണ്ടു മനസ്സായിരുന്നു.. മടങ്ങണോ വേണ്ടയോ..

പകുതിയിലധികം ദൂരം താണ്ടിയാല്‍പിന്നെ തേയില തോട്ടങ്ങളുടെ ഭംഗിയാണ്.. അതു യാത്രയുടെ വിരസത മാറ്റും.. പോകുന്ന വഴിയില്‍ ഒരു ചെറിയ പെട്ടിക്കട.. പൈന്‍ മരങ്ങളും ധാരാളം..

ഏതായാലും ഒരു കാര്‍ തിരിച്ചു വരുന്നതു കണ്ടു.. കൈകാണിച്ചു വിവരം അന്വേഷിച്ചു.. കുറച്ചു പോയാല്‍ മതി ഒരു ഡാമിന്റെ കാഴ്ചയാണുള്ളത് എന്നും പറഞ്ഞു.. എന്തായാലും മുന്നോട്ടു തന്നെ പോകാന്‍ തീരുമാനിച്ചു.. 9.5 കി.മീ ആണെങ്കിലും പല ഭാഗത്തും റോഡ് തന്നെയില്ല.. ചിലയിടങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയുടെ അടിഭാഗം തട്ടും.. ഏകദേശം 25 മിനുട്ട് എടുത്തു ഡാം സൈറ്റില്‍ എത്താന്‍..

ചുറ്റും തേയില തോട്ടം.. ഡാമിനു ചുറ്റും പച്ചപ്പിന്റെ ഭംഗി.. തണലുകളില്‍ കുളിരുള്ള അന്തരീക്ഷം.. അതുകൊണ്ടു തണല്‍ നോക്കി നിന്നു.. ഡാമിന്റെഭാഗത്തേക്കു ഇറങ്ങാന്‍ കോണ്‍ക്രീറ്റ് വരമ്പ് കെട്ടിയിട്ടുണ്ട്.. മക്കളും ആ വരമ്പിലൂടെ ഇറങ്ങി.. അതിനിടയില്‍ തമിഴ്നാട് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ വന്നു അവിടെ ഇറങ്ങുന്നത് അപകടമാണ്.. അതിനു അനുവാദമില്ലെന്നു അറിയിച്ചതിനാല്‍ പെട്ടെന്നു കയറിപ്പോന്നു.. കുറച്ചു നടന്നാല്‍ ഗ്ലെന്‍മോര്‍ഗന്‍ പോയിന്റ് ആണ്.. എന്താണ് ഗ്ലെന്‍മോര്‍ഗന്‍..? അറിയില്ല..


ഇലക്ട്രിസിറ്റിക്കാരോടു ചോദിച്ചപ്പോള്‍ അവിടെ ഒരു "വ്യൂ പോയിന്റ്" ഉണ്ടെന്നും അവിടേക്കു കുറച്ചു കയറ്റം ഉണ്ടെന്നും പറഞ്ഞു.. അതുകൊണ്ടു പവര്‍പ്രോജക്റ്റിന്റെ ഭാഗം കാണാന്‍ പോകുന്നതാണു നല്ലതെന്ന ഉപദേശവും.. അവിടേക്കു കയറാന്‍ അനുവാദം കിട്ടുമോന്നറിയില്ലെന്നും പറഞ്ഞു.. ജീവനക്കാരെ പരിചയമുണ്ടെങ്കില്‍ പാസ്സ് ലഭിക്കുമെന്നും പറഞ്ഞു.. ശ്രീലങ്കന്‍ തമിഴ് പുലി പ്രശ്നം കത്തി നില്ക്കുന്ന സമയം ആയിരുന്നതിനാല്‍ അവിടെ ബ്ലാക്ക് കമാന്‍ഡോകളുടെ കാവലിലായിരുന്നു.. കൂടെയുണ്ടായിരുന്ന ജീവനക്കാരുടെ പിന്തുണയും സര്‍ക്കാര്‍ ജീവനക്കാരനാണെന്ന ഐഡന്റിറ്റി കാര്‍ഡും ബെന്നിയുടെ പത്രപ്രവര്‍ത്തകന്റെ ഐഡന്റിറ്റി കാര്‍ഡും എല്ലാം പ്രയോഗിച്ചു അകത്തു കയറി.. വെയിലിന്റെ ചൂടില്‍ മെല്ലെ പവര്‍ പ്രോജക്റ്റിന്റെ അടുത്തുള്ള വ്യൂ പോയിന്റിലേക്ക്.. അവിടെ ഒരു വിഞ്ച് (ട്രോളി) ഉണ്ടായിരുന്നു.. ഇരുമ്പിന്റെ റോപ്പിലൂടെ താഴേക്കു ഇറങ്ങിപ്പോകുന്നതിനുള്ളതാണ്.. അതാണു ജീവനക്കാര്‍ താഴേക്കു പോകാന്‍ ഉപയോഗിക്കുന്നത്.. ആ ട്രോളിയില്‍ താഴേക്കു പോകുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ആയുസ്സു കുറയാന്‍ സാധ്യതയുണ്ട്.. അത്രയും സാഹസികമായിരിക്കും ആ യാത്ര..

അവിടെ നിന്നുള്ള കാഴ്ച അതിമനോഹരവും വന്യവുമാണ്.. ആഴത്തിന്റെ വന്യത.. ഉയരത്തിന്റെ രാജകീയത.. താഴെ വിദൂരമായ വഴികള്‍/റോഡുകള്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്നതു കാണാം.. വ്യൂ പോയിന്റിന്റെ ഭാഗത്ത് വീഴാതിരിക്കാന്‍ ഇരുമ്പു പൈപ്പ് കൊണ്ടു കെട്ടിയ ഒരു പ്ലാറ്റ്ഫോം ഉണ്ട്.. അതില്‍ നിന്നുള്ള കാഴ്ച അപാരം.. വായുവില്‍ നില്ക്കുന്ന പ്രതീതിയാണുണ്ടാവുക.. വല്ലാത്തൊരു കാറ്റും.. ഭ്രമിപ്പിക്കുന്ന അനുഭവം.. അവിടെ കാണാതെ പോയിരുന്നെങ്കില്‍ അതു വലിയൊരു നഷ്ടമാകുമായിരുന്നു.. വലതു വശത്തു മുകള്‍ഭാഗത്ത് വേറൊരു വ്യൂ പോയിന്റ് ഉണ്ട്.. അതാണ് കയറിപ്പോകണമെന്നു ജീവനക്കാര്‍ പറഞ്ഞതെന്നു മനസ്സിലായി.. ഉയര്‍ന്നു നില്കുന്ന മലനിരകള്‍ ഒരു വശത്ത്.. മറുവശത്ത് അഗാധ ഗര്‍ത്തം.. താഴേക്കുവീണാല്‍ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍..

ഫോട്ടോകള്‍ ഏകദേശ അനുഭവം പ്രദാനം ചെയ്യും.. സാധ്യതയുള്ളവര്‍ ഊട്ടിയില്‍ പോകുമ്പോള്‍ കാണാന്‍ മറക്കരുത്.. വരുമ്പോഴുള്ള ആശങ്കകള്‍ക്കു പകരം മടങ്ങുമ്പോള്‍ കാഴ്ചയുടെ അനുഭവം കൊണ്ടു മനസ്സു നിറഞ്ഞിരുന്നു..

ഇനിയും ഒരിക്കാല്‍കൂടി പോകണമെന്നമോഹം ബാക്കിവച്ച്.....


Wednesday, October 27, 2010

Nilambur Teak Forest















പ്രസിദ്ധമായ നിലമ്പൂരിലെ തേക്ക് പ്ലാന്റേഷന്‍.. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച കാലത്ത് നിലമ്പൂരില്‍ നിന്നു ഒരുപാട് മരങ്ങള്‍ വെട്ടിക്കടത്തിയെന്നത് യാഥാര്‍ത്ഥ്യം തന്നെ.. അതിനുവേണ്ടിയായിരുന്നല്ലോ നിലമ്പൂരിലേക്കു റെയില്‍പ്പാത ഉണ്ടാക്കിയത്.. അല്ലാതെ നിലമ്പൂരിലെ ജനങ്ങള്‍ക്കു തീവണ്ടിയാത്രക്കു വേണ്ടിയായിരുന്നില്ലല്ലോ.. എന്നാല്‍ കൂട്ടത്തില്‍ കനോലി സായ്പ് ചിലതു നട്ടുപിടിപ്പിക്കുക കൂടി ചെയ്തിരുന്നു.. അതാണ് ഇന്നും നിലമ്പൂരിനും കേരളത്തിനും ഇന്ത്യക്കും മാതൃകയായ കനോലി തേക്ക് പ്ലന്റേഷന്‍.. 117 തേക്കുകളാണ് അവിടെ ഇപ്പോഴുള്ളത്.. ഒരു തേക്കിന്റെ ശരാശരി വ്യാപ്തം 8.9 ക്യുബിക് മീറ്ററാണന്നു അവിടെ എഴുതിവെച്ചിട്ടുണ്ട്.. മറ്റു ചില ചരിത്രങ്ങളും അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.. കനോലി സായ്പിനെ പൂക്കോട്ടൂരില്‍ വെച്ച് വധിച്ചതുള്‍പ്പെടെയുള്ള ചരിത്രത്തിന്റെ ഏടുകള്‍ കുറിച്ചുവെച്ചിരിക്കുന്നു..

നിലമ്പൂര്‍ ടൗണിനു അടുത്തായി സ്ഥിതി ചെയ്യുന്ന അരുവാക്കോട് (അവിടെയാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തേക്ക് ലേലം നടക്കുന്നത്) ഫോറസ്റ്റ് ഓഫീസില്‍ നിന്നും പ്രവേശന ടിക്കറ്റ് എടുക്കണം.. അവിടെ നിന്നും ഒരു അഞ്ചു മിനുട്ട് നടന്നെത്താവുന്ന ദൂരത്താണ് കനോലി പ്ലോട്ട്.. അതിനപ്പുറത്തേക്കു വാഹനം അനുവദിക്കില്ല..












കുറച്ചു നടക്കുമ്പോള്‍ തന്നെ ചാലിയാര്‍ പുഴ കാണാം.. അതു മുറിച്ചു കടക്കാന്‍ ഇപ്പോള്‍ തൂക്കുപാലം ഉണ്ട്.. മുന്‍പ് പുഴ ക്രോസ് ചെയ്യാന്‍ ഒരു തോണി മാത്രമായിരുന്നു ഉണ്ടായിരുന്നത്.. അതിലെ യാത്ര നല്ലൊരു അനുഭവമാണ്.. വലത്തോട്ടു ചായുമ്പോള്‍ അതിനകത്തേക്കു വെള്ളം കയറുമോയെന്നു പേടിച്ച് അപ്പുറത്തേക്കു ചാഞ്ഞിരിക്കും.. അപ്പോള്‍ ആ വശത്തെ വക്ക് വെള്ളത്തിന്റെ നിരപ്പിലേക്കു തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലെത്തും.. യാത്രചെയ്തു പരിചയമില്ലാത്തവരാണെങ്കില്‍ ഈ അവസ്ഥ കൂടുതലാകും..

















ആ തൂക്കുപാലം കടന്നുചെന്നാല്‍ കനോലി പ്ലോട്ടിന്റെ കരയിലെത്തും.. പിന്നീടുള്ള നടത്തം മുഴുവന്‍ തേക്കുകള്‍ക്കും മറ്റു വന്‍ മരങ്ങള്‍ക്കും ഇടയിലൂടെയാണ്.. 117 തേക്കുകളും മറ്റു മരങ്ങളും നല്കുന്ന തണലും ശുദ്ധമായ വായുവും സുഖമുള്ളൊരു കാറ്റും ആസ്വദിച്ചുകൊണ്ടു അവിടെ കറങ്ങാം.. കൂട്ടത്തില്‍ ചീവീടുകളുടെ ശബ്ദവും അലയടിക്കും.. ആ പ്ലോട്ടിന്റെ ഒരു വശത്ത് ഏതോ മലനിരയില്‍ നിന്നിറങ്ങി വരുന്ന ഒരു പുഴ ഒഴുകിയെത്തി ചാലിയാറില്‍ ചേരുന്നുണ്ട്.. ചാലിയാര്‍ സമ്പുഷ്ടമാകുന്നത് ഇത്തരത്തിലുള്ള ഒട്ടേറെ കൈവഴികള്‍ ചേരുമ്പോഴാണ്..

മന്ദാരം, കാഞ്ഞീരം, ചീനി, തവള തുടങ്ങി വിവിധയിനം മരങ്ങള്‍ അവിടെ കാണാം.. അതിന്റെയെല്ലാം ശാസ്ത്രീയനാമങ്ങളും അവിടെ എഴുതിവെച്ചിട്ടുണ്ട്.. എല്ലാം ചുറ്റിനടന്നു കാണുമ്പോള്‍ 23-ം നമ്പര്‍ തേക്കു കാണാന്‍ മറക്കരുത്.. കാരണം അതാണ് കൂട്ടത്തില്‍ വലിയത്.. 46.5 മീറ്റര്‍ നീളം.. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്നാണ് പറയുന്നത്.. അതു രണ്ടുപേര്‍ കൂടി കൈകോര്‍ത്തുപിടിച്ചാല്‍ പോലും വട്ടം ചുറ്റിപിടിക്കാന്‍ കഴിയില്ല.. അവിടെയെല്ലാം ചുറ്റിക്കറങ്ങിയതിനു ശേഷം കൈവഴിപ്പുഴയില്‍ ഇറങ്ങി.. അതിന്റെ അരികിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു.. മുക്കാല്‍ ഭാഗവും നനവില്ലാതെ മണല്‍ മാത്രമായി കിടക്കുകയായിരുന്നു.. ചാലിയാറിലെത്തിയാല്‍ ആഴം കൂടും.. ആ കൈവഴിപ്പുഴയിലെ വെള്ളത്തിനു ഔഷധഗുണമുണ്ടെന്നു അവിടത്തെ ആളുകള്‍ പറയുന്നു.. പ്രകൃതി സംരക്ഷണത്തിന്റെയും മരങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റേയും ആവശ്യകത അവിടം സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിക്കും ബോധ്യപ്പെടുമെങ്കില്‍ വളരെ നല്ലത്.. വരും തലമുറയോടു ചെയ്യുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്..

Friday, October 22, 2010

ആഢ്യന്‍പാറ വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും മൈലാടിപ്പാലം വഴി ഏകദേശം 15കി.മീ ദൂരത്ത് ഉള്‍പ്രദേശത്തുകൂടി യാത്ര ചെയ്താല്‍ എത്താവുന്നതാണ് ആഢ്യന്‍പാറ.. ചുങ്കത്തറയില്‍ നിന്നും ഒരു വഴി (എരുമമുണ്ട വഴി) അവിടേക്കുണ്ട്.. ഇപ്പോള്‍ ചുങ്കത്തറ വഴിയുള്ള ഗ്രാമീണറോഡ് പുനരുദ്ധരിച്ച് നല്ല ബി.എം & ബി.സി റോഡ് പ്രവൃത്തി നടക്കുകയാണ്.. അതിരപ്പിള്ളീ പോലെ വലിയ വെള്ളച്ചാട്ടമല്ല ആഢ്യന്‍പാറ.. കൊച്ചുവെള്ളച്ചാട്ടം മാത്രം.. വേനലിലെ കാഴ്ചയും മഴക്കാലത്തെ കാഴ്ചയും തികച്ചും വ്യത്യസ്തമാണ്.. വെള്ളത്തിന്റെ അടിഒഴുക്കു നമുക്കു കൃത്യമായി മനസ്സിലാക്കാനാവില്ല..
വേനല്കാലത്തു കാണുമ്പോഴാണ് അതിലെ ചതിക്കുഴികള്‍ പ്രത്യക്ഷമാവുന്നത്.. ആവേശം കയറി കുളിക്കാന്‍ ഇറങ്ങിയ കുറേ പേരുടെ ജീവന്‍ ആ
ഢ്യന്‍പാറ എടുത്തിട്ടുണ്ട്.. എന്നിട്ടും ആവേശഭരിതരായ യുവാക്കള്‍ (പ്രത്യേകിച്ചും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍) ഇപ്പോഴും കുളിക്കാന്‍ ഇറങ്ങുന്നുവെന്നത് അവരുടെ സാഹസികമനസ്സിനെയാണോ അമിതാവേശത്തെയാണോ ഹീറോയിസത്തെയാണോ പ്രകടമാക്കുന്നതെന്നറിയില്ല.. ശരിക്കും നീന്താന്‍ അറിയുന്നവര്‍ പോലും അവിടെ മുങ്ങുന്നു
വെന്നതാണ് പ്രശ്നം.. ഇതോടൊപ്പമുള്ള ഫോട്ടോയില്‍ പാറകള്‍ക്കിടയിലെ ഗര്‍ത്തങ്ങള്‍ നി
ങ്ങള്‍ക്കു കാണാം..
വേനക്കാലത്തു അവിടേക്കു യൂത്ത് ഹോസ്റ്റല്‍ അസ്സോസ്സിയേഷനെ പോലുള്ള സംഘങ്ങള്‍ ട്രക്കിംഗ് സംഘടിപ്പിക്കാറുണ്ട്.. ആ
കാട്ടാറിന്റെ മുകളിലേക്കു കയറിയാല്‍ കൊച്ചു വെള്ളച്ചാട്ടങ്ങള്‍ കാണാമെന്നു പറയുന്നു.. ഏതോ വയനാടന്‍ മലയില്‍ നിന്നും പുറപ്പെടുന്ന ഈ കാട്ടാറ് ഇവിടെയെത്തുമ്പോള്‍ ഇത്രയും അപകടകാരിയായത് കാണാന്‍ വരുന്നവര്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാവില്ല. എന്തായാലും കണാന്‍ നല്ല ഭംഗിയാണെന്നതില്‍ യാതൊരു സംശയവുമില്ല.. ശാന്തമായി ഒഴുകുകയും പാറയിലൂടെ ഒരു ഇറക്കം കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീണ്ടും പരന്നൊഴുകുകയും, ഇടയ്ക്കു വീണ്ടും ഒന്നു തിരിഞ്ഞു ചാടിയുള്ള കാട്ടാറിന്റെ ആ യാത്ര തന്നെ നല്ല രസമാണ്..
പാറയിലൂടെ ഇറങ്ങുന്ന വെള്ളത്തോടൊപ്പം പ്രത്യേക ബാലന്‍സില്‍ നിന്നുകൊണ്ടു ഒഴുകുന്ന ആദിവാസിക്കുട്ടികള്‍ ഒരു സര്‍ക്കസ്സ് കാഴ്ചയേകും..

എങ്കിലും ആ ഒരു കാഴ്ചക്കു മാത്രമായി വളരെ ദൂരെ നിന്നു അവിടെ പോകുന്നതിനേക്കാള്‍ നല്ലത് മസ്നഗിഡിയോ ഊട്ടിയോ പോകുന്ന വഴി
ഒരു ഉപയാത്ര.. അല്ലെങ്കില്‍ നിലമ്പൂര്‍ തേക്ക് പ്ലാന്റേഷന്‍ (കനോലി പ്ലോട്ട്), തേക്ക് മ്യൂസിയം, നെടുങ്കയം എന്നിവ ഉള്‍പ്പെടുത്തി ഒരു യാത്രയുമാവാം.. മലപ്പുറത്തുകാര്‍ക്കു അതു മാത്രമായി ഒരു യാത്ര ആയാലും നഷ്ടമാവില്ല..

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നും മൈലാടിപ്പാലം വഴി ഏകദേശം 15കി.മീ ദൂരത്ത് ഉള്‍പ്രദേശത്തുകൂടി യാത്ര ചെയ്താല്‍ എത്താവുന്നതാണ് ആഢ്യന്‍പാറ.. ചുങ്കത്തറയില്‍ നിന്നും ഒരു വഴി (എരുമമുണ്ട വഴി) അവിടേക്കുണ്ട്.. ഇപ്പോള്‍ ചുങ്കത്തറ വഴിയുള്ള ഗ്രാമീണറോഡ് പുനരുദ്ധരിച്ച് നല്ല ബി.എം & ബി.സി റോഡ് പ്രവൃത്തി നടക്കുകയാണ്.. അതിരപ്പിള്ളീ പോലെ വലിയ വെള്ളച്ചാട്ടമല്ല ആഢ്യന്‍പാറ.. കൊച്ചുവെള്ളച്ചാട്ടം മാത്രം.. വേനലിലെ കാഴ്ചയും മഴക്കാലത്തെ കാഴ്ചയും തികച്ചും വ്യത്യസ്തമാണ്.. വെള്ളത്തിന്റെ അടിഒഴുക്കു നമുക്കു കൃത്യമായി മനസ്സിലാക്കാനാവില്ല..

വേനല്കാലത്തു കാണുമ്പോഴാണ് അതിലെ ചതിക്കുഴികള്‍ പ്രത്യക്ഷമാവുന്നത്.. ആവേശം കയറി കുളിക്കാന്‍ ഇറങ്ങിയ കുറേ പേരുടെ ജീവന്‍ ആഢ്യന്‍പാറ എടുത്തിട്ടുണ്ട്.. എന്നിട്ടും ആവേശഭരിതരായ യുവാക്കള്‍ (പ്രത്യേകിച്ചും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍) ഇപ്പോഴും കുളിക്കാന്‍ ഇറങ്ങുന്നുവെന്നത് അവരുടെ സാഹസികമനസ്സിനെയാണോ അമിതാവേശത്തെയാണോ ഹീറോയിസത്തെയാണോ പ്രകടമാക്കുന്നതെന്നറിയില്ല.. ശരിക്കും നീന്താന്‍ അറിയുന്നവര്‍ പോലും അവിടെ മുങ്ങുന്നുവെന്നതാണ് പ്രശ്നം.. ഇതോടൊപ്പമുള്ള ഫോട്ടോയില്‍ പാറകള്‍ക്കിടയിലെ ഗര്‍ത്തങ്ങള്‍ നിങ്ങള്‍ക്കു കാണാം..

വേനക്കാലത്തു അവിടേക്കു യൂത്ത് ഹോസ്റ്റല്‍ അസ്സോസ്സിയേഷനെ പോലുള്ള സംഘങ്ങള്‍ ട്രക്കിംഗ് സംഘടിപ്പിക്കാറുണ്ട്.. ആ കാട്ടാറിന്റെ മുകളിലേക്കു കയറിയാല്‍ കൊച്ചു വെള്ളച്ചാട്ടങ്ങള്‍ കാണാമെന്നു പറയുന്നു.. ഏതോ വയനാടന്‍ മലയില്‍ നിന്നും പുറപ്പെടുന്ന ഈ കാട്ടാറ് ഇവിടെയെത്തുമ്പോള്‍ ഇത്രയും അപകടകാരിയായത് കാണാന്‍ വരുന്നവര്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാവില്ല. എന്തായാലും കണാന്‍ നല്ല ഭംഗിയാണെന്നതില്‍ യാതൊരു സംശയവുമില്ല.. ശാന്തമായി ഒഴുകുകയും പാറയിലൂടെ ഒരു ഇറക്കം കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീണ്ടും പരന്നൊഴുകുകയും, ഇടയ്ക്കു വീണ്ടും ഒന്നു തിരിഞ്ഞു ചാടിയുള്ള കാട്ടാറിന്റെ ആ യാത്ര തന്നെ നല്ല രസമാണ്.. പാറയിലൂടെ ഇറങ്ങുന്ന വെള്ളത്തോടൊപ്പം പ്രത്യേക ബാലന്‍സില്‍ നിന്നുകൊണ്ടു ഒഴുകുന്ന ആദിവാസിക്കുട്ടികള്‍ ഒരു സര്‍ക്കസ്സ് കാഴ്ചയേകും..

എങ്കിലും ആ ഒരു കാഴ്ചക്കു മാത്രമായി വളരെ ദൂരെ നിന്നു അവിടെ പോകുന്നതിനേക്കാള്‍ നല്ലത് മസ്നഗിഡിയോ ഊട്ടിയോ പോകുന്ന വഴി ഒരു ഉപയാത്ര.. അല്ലെങ്കില്‍ നിലമ്പൂര്‍ തേക്ക് പ്ലാന്റേഷന്‍ (കനോലി പ്ലോട്ട്), തേക്ക് മ്യൂസിയം, നെടുങ്കയം എന്നിവ ഉള്‍പ്പെടുത്തി ഒരു യാത്രയുമാവാം.. മലപ്പുറത്തുകാര്‍ക്കു അതു മാത്രമായി ഒരു യാത്ര ആയാലും നന്നായിരിക്കും..









 

Tuesday, October 19, 2010

കോടനാട്.. തട്ടേക്കാട്

കോടനാട്…തട്ടേക്കാട്…


എറണാകുളത്തുനിന്നും കോതമംഗലം വഴി മൂന്നാര്‍ റൂട്ടിലൂടെ പോയി രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന സ്ഥലമാണ് തട്ടേക്കാട് പക്ഷിസങ്കേതം.. പോകുന്ന വഴിയില്‍ നിന്നു വലത്തോട്ടു തിരിഞ്ഞു പോയാല്‍ മൂന്നാറിലേക്ക്.. കോതമംഗലത്തിനടുത്തുള്ള മറ്റൊരു ടൂറിസ്റ്റ് സ്പോട്ട് കോടനാട്.. 8 മണിക്കു അവിടെയെത്തിയാല്‍ ആനകളെ കുളിപ്പിക്കുന്നതുള്‍പ്പെടെ ആനകളെ വളരെ അടുത്തുനിന്നു കാണാനാവുമെന്നാണ് പറഞ്ഞറിഞ്ഞത്.. ഇതൊക്കെയായിരുന്നു യാത്രക്കു മുന്‍പുള്ള സങ്കല്പം.. എല്ലാം ഏര്‍പ്പാടാക്കിയത് എറണാകുളത്ത് താമസിച്ചിരുന്ന ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായ ഒരു കുടുംബമാണ്..

രാവിലെ 7 മണിക്കു പുറപ്പെട്ടു.. കോടനാട് 8 മണിക്കെത്തുകയെന്നത് തെറ്റിച്ചില്ല.. അതുകൊണ്ടു തന്നെ കേട്ടറിഞ്ഞ സങ്കല്പങ്ങളും തെറ്റിയില്ല.. രണ്ടു കുഞ്ഞു ആനകള്‍ ഉള്‍പ്പെടെ 4 എണ്ണം സുഖകരമായ ആറാട്ടിലായിരുന്നു.. പാപ്പാന്മാര്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചു തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.. പാപ്പാന്മാര്‍ ചകിരി കൊണ്ട് ശരീരം വൃത്തിയാക്കിക്കൊടുക്കുന്നു.. ആദ്യപേടി മാറിയ ടൂറിസ്റ്റുകളില്‍ ചിലര്‍ പുഴയിലിറങ്ങി ആനകളെ കുളിപ്പിക്കുന്നു.. ചെറിയ പേടി ബാക്കിയുള്ളവര്‍ കരയില്‍ നിന്നു ആസ്വദിക്കുന്നു.. എന്റെ ചെറിയ മോള്‍ക്കും

കൂടെയുള്ള രണ്ടു കുഞ്ഞുങ്ങള്‍ക്കും പുഴയില്‍ ഇറങ്ങി ആനയുടെ അടുത്ത് പോകാന്‍ താല്പര്യമുണ്ടായിരുന്നു.. പക്ഷേ ഇറങ്ങിയില്ല..അവിടത്തെ കാഴ്ചകള്‍ ക്യാമറയില്‍ ഞങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്നു..


അതിനിടയില്‍ രണ്ട് ആനകള്‍ കുളി കഴിഞ്ഞു കയറി വന്നു.. കൂട്ടത്തില്‍ വലിയതാണ് ആദ്യമെത്തിയത്.. പലരും പേടിച്ചു വഴിയോരത്തേക്കു മാറി.. പിന്നീട് കുഞ്ഞു ആന എത്തിയപ്പോഴേക്കും പാപ്പാന്‍ പകര്‍ന്ന ധൈര്യത്തില്‍ ഞങ്ങളുടെ രണ്ടു കുടുംബമുള്‍പ്പെടെ കുറച്ചുപേര്‍ ആനയെ തൊടാനും അതിനെ പിടിച്ചുനിന്നു ഫോട്ടോ എടുക്കാനും ധൈര്യം കാണിച്ചു.. കുറച്ചു നിമിഷങ്ങള്‍ക്കകം ആനക്കുട്ടിയുമായി (അതിന്റെ പേര്‍ ആശ) എല്ലാവരും ഇണങ്ങുകയും ചങ്ങാത്തത്തിലാവുകയും ചെയ്തു..ബാക്കി രണ്ടെണ്ണം (പാര്‍വതി, അ

ഞ്ജന) കൂടി നീരാട്ട് കഴിഞ്ഞു കയറി. കോടനാട് നിന്നു പെട്ടെന്നു മടങ്ങണമെന്ന മുന്‍ ധാരണയെല്ലാം തെറ്റി.. ആനക്കുട്ടിയുടെ കൂട്ട് കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരു പുതിയ അനുഭവം, ജീവിതത്തിലെ ആദ്യത്തെ അനുഭവം നല്‍കിയപ്പോള്‍ സമയം പ്രശ്നമായില്ല.. കുറേ സമയം ആനയുടെയടുത്ത് ചെലവഴിച്ചു.. ഇതിനേക്കാള്‍ കൂടുതല്‍ ആനകളെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനപ്പന്തിയില്‍ കണ്ടിട്ടുണ്ട്.. അതു നല്‍കുന്നത് മറ്റൊരു ആസ്വാദനമാണ്.. പിന്നീട് കോടനാട് ആനപ്പന്തിയോട് ചേര്‍ന്ന് ഒരു കൊച്ചു കാഴ്ചബംഗ്ലാവ്.. ഏതാനും മൃഗങ്ങളും കുറച്ചു പക്ഷികളും.. ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക്.. അവിടെ നിന്നു കുട്ടികളെ നിര്‍ബന്ധിച്ച് വണ്ടിയില്‍ കയറ്റി അടുത്ത കേന്ദ്രത്തിലേക്ക്.. ഏകദേശം 10മണി.. വഴിയില്‍ പ്രാതലിനു കുറച്ചു സമയം.. യാത്ര തുടര്‍ന്നു..


തട്ടേക്കാടിലീക്കുള്ള വഴിയോരങ്ങള്‍ വയനാട്/മസ്നഗുഡി തുടങ്ങിയ യാത്രകളുടെ ദൃശ്യഭംഗി നല്‍കുന്നതല്ല.. വിരസമായ വഴിയോരങ്ങള്‍.. സാധാരണ കാഴ്ചകള്‍.. അപ്പോഴും ഞങ്ങള്‍ക്ക് എത്താന്‍ പോകുന്ന സ്ഥലത്തിന്റെ ഒരു ഭൂമിശാസ്ത്രവും അറിയില്ലായിരുന്നു. കാരണം ഞങ്ങളുടെ കൂടെയുള്ള സുഹൃത്തുക്കള്‍ അവരുടെ സുഹൃത്തുക്കളില്‍ നിന്നു കേട്ടറിഞ്ഞ വിവരണത്തിന്റെ ഭംഗിയിലാണ് ഞങ്ങള്‍ അവിടേക്കു പോകുന്നത്.. ഏകദേശം 12 മണിയോടു കൂടി ഞങ്ങള്‍ ഉദ്ദേശിച്ച ബേഡ്സ് ലഗൂണ്‍ എന്ന റിസോര്‍ട്ടിന്റെ ബോര്‍ഡ് വഴിയോരങ്ങളില്‍ കാണാന്‍ തുടങ്ങി.. ഇടക്കു ചില ജംഗ്ഷനുകള്‍ വരുമ്പോള്‍ റിസോര്‍ട്ടില്‍ വിളിക്കും.. ഏതായാലും ഒരു മണിയോടടുത്ത് റിസോര്‍ട്ടില്‍ എത്തി.. വിശാലമായ ഇടം.. ഒരു ഭാഗത്ത് കായലില്‍ നിന്നു തള്ളി നില്‍ക്കുന്ന വെള്ളം.. വിവിധ ഭാഗങ്ങളിലായി പല തരത്തിലുള്ള കോട്ടേജുകള്‍.. ഞങ്ങള്‍ക്ക് കിട്ടിയത് മൈനയും കിങ്ഫിഷറും (കോട്ടേജിന്റെ പേരാണ്).. കായല്പരപ്പു നല്‍കുന്ന സുന്ദരമായ കാഴ്ച.. റിസോര്‍ട്ട് കോമ്പൌണ്ടില്‍ ഒരു കുളം, പിന്നെ കിഡ്സ് പൂള്‍, ഷട്ടില്‍ കോര്‍ട്ട്, ചീനവല, മീന്‍ പിടിക്കാനുള്ള സൌകര്യം.. നമ്മളുടെ കയ്യില്‍ ചൂണ്ടയുണ്ടെങ്കില്‍ കുറച്ചുകൂടി നല്ലത്.. കാരണം അവര്‍ നല്‍കുന്ന ചൂണ്ട വലിയ മത്സ്യങ്ങള്‍ക്കുള്ള കൊളുത്താണ്.. ചെറിയ കൊളുത്തായിരുന്നെങ്കില്‍ എന്തായാലും മീന്‍ കിട്ടുമായിരുന്നു.. ചീനവല ഉപയോഗിച്ചു മീന്‍ പിടിക്കുന്നത് നമുക്കു പരീക്ഷിക്കാം.. പത്തോളം കുഞ്ഞു മീനുകള്‍ ഞങ്ങള്‍ക്കും കിട്ടി..

അവിടത്തെ ഭക്ഷണവും നല്ലതായിരുന്നു.. വൈകീട്ട് ഒരു വലിയവള്ളത്തില്‍ ഞങ്ങളും അവിടെ താമസത്തിനെത്തിയ വേറൊരു കുടുംബവും കൂടി പെരിയാര്‍ മുറിച്ചുകടന്നു ഇഞ്ചത്തൊട്ടി എന്ന വനത്തിന്റെ ഭാഗത്തേക്കു യാത്രതിരിച്ചു.. ശരിക്കും ഭയങ്കരമായ വീതിയിലുള്ള പെരിയാറിനു നടുവിലെത്തുമ്പോള്‍ പല ചിന്തകള്‍ മനസ്സിലൂടെ കടന്നുപോവും.. ഫൈറോസിനാണെങ്കില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഭയങ്കര പേടിയാണ്.. ഞങ്ങള്‍ പോകുന്നതിനു കുറച്ചു മുന്‍പായിരുന്നു തട്ടേക്കാട്ബോട്ടപകടം..കുറേവിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയുംചെയ്തിരുന്നു.. ആ പെരിയാറിലൂടെയാണ് യാത്രയെന്നത് ഏതു പേടിയില്ലാത്തവനേയും ചെറുതായി ഭയപ്പെടുത്തുന്നതായിരുന്നു.. വലിയ മുള കൊണ്ടു കുത്തിത്തുഴയുന്ന വഞ്ചിയായിരുന്നു.. ഇഞ്ചത്തൊട്ടി വനത്തിന്റെ ഉള്‍ഭാഗത്തേക്കു എത്തിയപ്പോള്‍ ഭയമെല്ലാം മാറി.. കാടിനു ഒരു പ്രത്യേക സൗന്ദര്യം.. ആ ഭാഗത്ത് മലയണ്ണാനെ കണ്ടു.. ആനകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ധാരാളമാണ്.. കാ

രണം ഇല്ലിക്കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു അത്.. ഒരു മണിക്കൂര്‍ യാത്രക്കൊടുവില്‍ തിരിച്ചു റിസോര്‍ട്ടില്‍തിരിച്ചെത്തി.. അതിനു ശേഷം ശ്വാസം വിട്ടവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു..

അടുത്ത ദിവസം രാവിലെ ഷട്ടില്‍ കളി.. കുളത്തിലെ കുളി.. മീന്‍പിടുത്തം വിവിധ വിധത്തില്‍ പരീക്ഷിച്ചെങ്കിലും ചീനവലയില്‍ മാത്രമാണ് കുറച്ചു മീന്‍ (കുഞ്ഞുമീന്‍) കിട്ടിയത്.. വന്‍ മീനുകള്‍ ഒരു കുട്ട നിറയെ കിട്ടിയില്ല.. കേവലം പത്തെണ്ണം മാത്രം.. അതിനുശേഷം വീണ്ടും അവിടമെല്ലാം ചുറ്റിനടന്നു കണ്ടു.. തട്ടേക്കാട് പക്ഷിസങ്കേതം കാണണമെന്നു കരുതിയിരുന്നെങ്കിലും എവിടേയും പോയില്ല.. സമ്പൂര്‍ണ്ണ വിശ്രമം.. അതിനു പറ്റിയ കേന്ദ്രമായിരുന്നു ബേഡ്സ് ലഗൂണ്‍.. ഉച്ചഭക്ഷണത്തിനു ശേഷം മടക്കയാത്ര.. അപ്പോഴേക്കും ഒരു കുടുംബയോഗത്തിനായി നേരത്തെ ബുക്ക് ചെയ്ത ഒരു കുടുംബക്കൂട്ടം എത്തിയിരുന്നു.. പക്ഷേ കുട്ടികള്‍ അപ്പോഴേക്കും മൂഡ് ഓഫ് ആയി.. അതു പിന്നെ അങ്ങിനെയാണ്.. അവര്‍ക്കു എവിടെപ്പോയാലും തിരിച്ചുപോരുമ്പോള്‍ അങ്ങിനെയാണ്.. എന്തായാലും നല്ലൊരു അനുഭവത്തോടെ ഞങ്ങള്‍ മടങ്ങി..

Thursday, October 14, 2010

ഇതു മസ്നഗുഡി…

തമിഴ്നാടിന്റെ അതിര്‍ത്തിപ്രദേശം.. മലപ്പുറത്തു നിന്നും ഏകദേശം 90 കിലോമീറ്റര്‍ ദൂരം മാത്രം.. പെട്ടെന്നു പോകണമെന്നു തോന്നിയാല്‍ ഏറ്റവും എളുപ്പത്തില്‍ ഉല്ലാസയാത്രയ്ക്കു തിരഞ്ഞെടുക്കാവുന്ന ഒരിടം.. നിലമ്പൂര്‍ വഴി നാടുകാണി ചുരം കയറി തമിഴ്നാട് അതിര്‍ത്തി കടന്ന് ഗൂഡല്ലൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു മൈസൂര്‍ റൂട്ടില്‍ മുന്നോട്ട്.. (ഗൂഡല്ലൂരില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ഊട്ടി റൂട്ട് ആണ്).. കുറച്ചുദൂരം എത്തുമ്പോള്‍ തന്നെ ഇരുവശവും കാടുകള്‍ കണ്ടു തുടങ്ങും.. ഭാഗ്യമുണ്ടെങ്കില്‍ മൃഗങ്ങളെ (പ്രധാനമായും ആന, കാട്ടുപോത്ത്, മാന്‍, തുടങ്ങിയവ) വഴിയോരങ്ങളില്‍ തന്നെ കാണാം.. ഇപ്പോള്‍ രാത്രി യാത്രനിരോധനം ഉള്ളതിനാല്‍ മൃഗങ്ങള്‍ കുറച്ചുകൂടി സ്വതന്ത്രമായി വിഹരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.. കടുവ ഉണ്ടെങ്കിലും ഞങ്ങളുടെ രണ്ടു യാത്രയിലും കാണാനായില്ല.. മെയിന്‍ റൂട്ടില്‍ തൊപ്പക്കാട് എന്ന ജംഗ്ഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞു പോകണം.. അതു വഴിയും ഊട്ടിയിലേക്കു പോകാം.. നല്ല വേനലില്‍ ആണ് പോയതെന്നതു കൊണ്ട് ഹരിതഭംഗി വല്ലതെയൊന്നും ആസ്വദിക്കാനായില്ല.. ഏകദേശം മൂന്നര മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങളുടെ റിസോര്‍ട്ടില്‍ എത്തി..(അത്രയും സമയം വേണ്ട. ഞങ്ങള്‍ പോകുന്ന വഴിയില്‍ നിലമ്പൂര്‍ തേക്കിന്‍ കാട് കാണാന്‍ കുറേ സമയം ചെലവഴിച്ചു).. രണ്ടു തവണയും ഓരോ കുടുംബം ഞങ്ങളോടൊപ്പമുണ്ടായിരുന്നു..

ഇതു മസ്നഗുഡി ടൌണ്‍.. (ടൌണ്‍ എന്നു ഒരു ഗമയ്ക്കു പറയുകയാണ്)..

ഒരു കൊച്ചു അങ്ങാടി.. കുറച്ചു കടകള്‍, ടാക്സികള്‍, പോലീസ് സ്റ്റേഷന്‍, ട്യൂബ് വാള്‍ക്കനൈസിങ് ഷോപ്പ് തുടങ്ങി അത്യാവശ്യങ്ങള്‍ക്കുള്ള വകയെല്ലാമുണ്ട്.. ഞങ്ങളുടെ റിസോര്‍ട്ട് കാടിനോടടുത്താണ്.. ഇപ്പോള്‍ ആ പ്രദേശമെല്ലാം ടൈഗര്‍ റിസര്‍വ് കേന്ദ്രമായി പ്രഖ്യാപിച്ചു.. മറ്റിടങ്ങളില്‍ മഴ പെയ്യുന്ന കാലത്ത് കടുവയെ കൂടുതലായി ഇവിടെ കാണാമെന്നു നാട്ടുകാര്‍ പറയുന്നു.. ഈ കാടിന്റെ ഒരറ്റം വയനാടന്‍ കാടുകളും(കേരളം) മറ്റേ അറ്റം ബന്ദിപ്പൂര്‍ കാടുകളുമാണ് (കര്‍ണ്ണാടക).. ബന്ദിപ്പൂര്‍ വീരപ്പന്റെ താവളം എന്ന പേരില്‍ പ്രസിദ്ധമാണല്ലോ..

ഇതു ഊട്ടിയുടെ താഴ്വാരം..

മഴയില്ലാത്ത കുന്നിന്‍താഴ്വാരം.. എന്നെങ്കിലും ഒരു ചാറ്റല്‍മഴ ഉണ്ടാകുമെന്നാണ് അവിടത്തെ സ്ഥിരം അന്തേവാസികള്‍ പറയുന്നത്.. അല്ലാതെ സ്ഥിരം മഴയെന്ന പ്രതിഭാസം ആ താഴ്വാരത്തിനു അന്യമാണത്രേ.. ഏതു വേനല്‍ക്കാലത്തും ഒരു സുഖമുള്ള തണുപ്പ് അവിടെ ചുറ്റിപ്പറ്റിയുണ്ടാകും.. തണുപ്പിനും മസ്നഗുഡിയെ അത്രയ്ക്കു ഇഷ്ടമാണ്.. ഞങ്ങള്‍ ആദ്യതവണ താമസിച്ച ബ്ലൂ വാലി റിസോര്‍ട്ടിലെ പാര്‍ക്കില്‍ ഇരുന്നാല്‍ തന്നെ മനം മയക്കുന്ന പ്രകൃതിയുടെ സൌന്ദര്യം ചുറ്റിലും കാണാം.. അപാര ദൃശ്യവി

രുന്നേകുന്ന നീല മലകളും പച്ച നിറഞ്ഞ താഴ്വരകളും എല്ലാ സംഘര്‍ഷങ്ങളേയും തുടച്ചുനീക്കി മനസ്സിനെ തണുപ്പിക്കും.. മറ്റൊന്നും മനസ്സിലേക്കു കടക്കുകയില്ല.. സുഖകരമായ കാലാവസ്ഥ.. സൂര്യന്‍ ചക്രവാളത്തില്‍ നിന്നു അകന്നു കൊണ്ടിരിക്കുമ്പോള്‍, പച്ചക്കാടുകളില്‍ ഒളിച്ചിരുന്ന തണുപ്പ് സൂര്യന്റെ വിടവാങ്ങലിനനുസരിച്ച് കയറിവന്നുകൊണ്ടിരിക്കും.. രാത്രിയില്‍ പുതപ്പിനുള്ളില്‍ കയറാതെ രക്ഷയില്ലാതായി.. ആ റിസോര്‍ട്ട് കോമ്പൌണ്ടില്‍ പോലും ആനയും മാനും കാട്ടുപന്നിയും എത്താറുണ്ട് എന്നു അവിടത്തെ സ്റ്റാഫ് പറഞ്ഞു.

രാത്രി പടക്കം പൊട്ടുന്ന ശബ്ദം കേട്ടാല്‍ പുറത്തിറങ്ങരുതെന്നും പറഞ്ഞു. ആന കയറിയാല്‍ അതിനെ ഓടിക്കാനാണത്രെ പടക്കം പൊട്ടിക്കുന്നത്.. അന്നു രാത്രി പടക്കം പൊട്ടിച്ചിരുന്നുവെന്ന് അടുത്ത ദിവസം രാവിലെ സ്റ്റാഫ് പറഞ്ഞു.. അവരുടെ കോമ്പൌണ്ടില്‍ കുറച്ചു വിട്ട് താമസത്തിനുള്ള ഒരു ബംഗ്ലാവ് ഉണ്ട്.. അവിടെ ആന വന്നതായിരുന്നു എന്നു പറഞ്ഞു. ആരറിയാന്‍..? ആ സുഖകരമായ തണുപ്പില്‍ പുതച്ചുമൂടി കിടന്നുറങ്ങുന്നതിന്റെ സുഖം അനുഭവിക്കുമ്പോഴേ അറിയൂ.. അതും ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നു രക്ഷപ്പെട്ടു പോന്നവര്‍.. പിന്നെന്തു പടക്കം..?!! പിന്നെന്തു ആന..?!!സഫാരിക്കു പോകാനുള്ള സാധ്യത ഉണ്ടായിരുന്നു.. ട്രക്കിംഗിനും സൌകര്യമൊരുക്കാമെന്നു പറഞ്ഞു.. പക്ഷേ ആര്‍ക്കും എവിടേക്കും പോകേണ്ട.. സമയാസമയം ഭക്ഷണവും അവിടെ ലഭിക്കും.. അതുകൊണ്ടു തന്നെ സമ്പൂര്‍ണ്ണമായും ആ റിസോര്‍ട്ടില്‍ തങ്ങി.. കുട്ടികള്‍ക്കാണെങ്കില്‍ കളി

ക്കാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ട് അവരും ഹാപ്പി..

..

പിറ്റേന്ന് കാലത്ത് മഞ്ഞും കോടയുമില്ലാതെ തെളിഞ്ഞ മലകളുടെ ദൃശ്യം അനിര്‍വചനീയ അനുഭവമേകി..

തൊട്ടടുത്ത അരുവിക്കരയില്‍ പോയി.. കുട്ടികള്‍ നല്ല തണുപ്പുള്ള വെള്ളത്തില്‍ ഇറങ്ങി കളിച്ചു.. അതിനടുത്ത് ഒരു പാമ്പ് സാവകാശം മരത്തിന്റെ പൊത്തിലേക്ക് ഇഴഞ്ഞുപോകുന്നത് കുറച്ചുപേര്‍ കണ്ടു.. അവിടേക്കു പോകുന്ന വഴിയിലാണ് ഹിന്ദി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ റിസോര്‍ട്ട് മൊണാര്‍ക്..

രണ്ടാം വരവ് മറ്റൊരു റിസോര്‍ട്ടില്‍.. മിസ്റ്റി വാലി.. ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണാന്‍ അന്നാണ് കറങ്ങിയത്.. വൈകിട്ട് കാടിനുള്ളിലൂടെ രണ്ടു ഡാം സൈറ്റുകളിലേക്ക്.. കൂട്ടത്തില്‍ ഒരു കോവിലും.. വഴിയില്‍ പലയിടത്തായി പുള്ളീമാനുകള്‍, കലമാന്‍, കാട്ടുപോത്ത്, ആ

ന എന്നിവയെ

കണ്ടു.. ഒരേ പുഴയില്‍ നിന്നും പലയിടങ്ങളി

ലായി വെള്ളം തടഞ്ഞു ഹൈഡ്രോ പ്രോജക്റ്റ് നിര്‍മ്മിച്ചിരിക്കുന്നു.. ഉപയോഗത്തിനു ശേഷം ആ വെള്ളം അതേ പുഴയിലേക്കു തന്നെ ഒ

ഴുക്കി വിടുന്നു.. (ഇതു കേരളത്തിലായാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള പദ്ധതിയായേനെ).. അടുത്ത ദിവസം മറ്റൊരു ഡാമില്‍ നിന്നു പുറംതള്ളുന്ന വെള്ളം പുഴയിലേക്ക് എത്തുന്ന ഭാഗം കൂടി ക

ണ്ടു.. അവിടെ നിന്നു ഊട്ടിയിലേക്കു കയറാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും സൌകര്യപ്പെടാത്തതിനാല്‍ അന്നു ഉച്ചയോടെ നാട്ടിലേക്കു തിരിച്ചു.. (ദൃശ്യങ്ങള്‍ ഇതോടൊപ്പം കാണാം)